in ,

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 189 പേര്‍ക്കുകൂടി കോവിഡ്;

  • 204 പേര്‍ കൂടി രോഗമുക്തരായി
  • 2764 പേര്‍ ചികിത്സയില്‍, 395 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 175 പേര്‍ ഖത്തറിലുള്ളവരും 14 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,28,992 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 222 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇതുവരെ 1,26,006 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2764 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 395 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 43 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 54 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ചുപേര്‍ പുതുതായി എത്തിയതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6082 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതുവരെ 8,61,236 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

യുകെ-ഖത്തര്‍ സംയുക്ത സ്‌ക്വാഡ്രണ്‍
കമാന്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഖത്തറിനെതിരായ ഉപരോധം: പരിഹാര സൂചന നല്‍കി സഊദി