in ,

ഖത്തറില്‍ ഇന്നും ഒരു കോവിഡ് മരണം; പുതിയ രോഗികളുടെ എണ്ണം 200ല്‍ താഴെ

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 193 പേര്‍ക്ക്
  • 225 പേര്‍ കൂടി സുഖംപ്രാപിച്ചു
  • ഇന്ന് പരിശോധിച്ചത് 9971 പേരെ
  • 2762 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 54 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 232 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 193 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ പതിമൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായത്. പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്.

പുതിയ രോഗികളില്‍ 161 പേര്‍ ഖത്തറിലുള്ളവരും 32 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,32,343 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 225 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,29,349 പേരാണ് രോഗമുക്തരായത്.

നിലവില്‍ 2762 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 365 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 30 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 39 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9971 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 9,71,199 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറിന്റെ ആകാശത്ത് യുഎസ് പോര്‍വിമാനങ്ങളില്‍ ഇന്ധനം നിറച്ചു; വീഡിയോ പുറത്തുവിട്ട് അല്‍ജസീറ