in ,

ഖത്തറില്‍ 197 പേര്‍ക്കുകൂടി കോവിഡ്; 128 പേര്‍ കൂടി രോഗമുക്തരായി

  • വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 50 പേര്‍ക്കുകൂടി രോഗം
  • 2315 പേര്‍ ചികിത്സയില്‍, 286 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 147 പേര്‍ ഖത്തറിലുള്ളവരും 50 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,44,437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ രോഗം ബാധിച്ച് 245 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,41,808 പേര്‍ സുഖംപ്രാപിച്ചു.

നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 286 പേര്‍ ആസ്പത്രിയിലാണ്. 43 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 32 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി നാലുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8251 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 12,52,433 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 198 പേര്‍ക്കുകൂടി കോവിഡ്

കോവിഡ് പ്രതിരോധ വാക്‌സിന്‍: പ്രായപരിധി കുറച്ചു