in ,

ഖത്തറില്‍ 197 പേര്‍ക്കു കൂടി കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2689 പേര്‍ ചികിത്സയില്‍
  • 24 മണിക്കൂറിനിടെ 11,584 പരിശോധനകള്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 200ല്‍ താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ ഖത്തറിലുള്ളവരും 24 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,32,917 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 232 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,29,996 പേരാണ് രോഗമുക്തരായത്. നിലവില്‍ 2689 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 29 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 41 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അഞ്ചു പേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,584 പരിശോധനകളാണ് നടത്തിയത്. ഏറ്റവുമധികം പേരെ പരിശോധന നടന്ന ദിവസം കൂടിയാണിന്ന്. ഇതുവരെ 9,84,312 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ കപ്പ് വോളിബോള്‍ കിരീടം അല്‍അറബിക്ക്

ഇന്നത്തെ (2020 നവംബര്‍ 02) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…