in ,

ഖത്തറില്‍ 198 പേര്‍ക്കുകൂടി കോവിഡ്

  • 124 പേര്‍ കൂടി രോഗമുക്തരായി
  • 2315 പേര്‍ ചികിത്സയില്‍
  • 256 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 173 പേര്‍ ഖത്തറിലുള്ളവരും 25 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,44,240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ രോഗം ബാധിച്ച് 245 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,41,680 പേര്‍ സുഖംപ്രാപിച്ചു.

കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2000നു മുകളിലായി തുടരുന്നു. നിലവില്‍ 2315 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 256 പേര്‍ ആസ്പത്രിയിലാണ്. 26 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 31 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി മൂന്നുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,323 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 12,48,366 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചന്ദ്രിക-ഖത്തര്‍ വാര്‍ത്താധിഷ്ടിത പോഡ്കാസ്റ്റ്
ദേശം/ദേശാന്തരീയം

ഖത്തറില്‍ 197 പേര്‍ക്കുകൂടി കോവിഡ്; 128 പേര്‍ കൂടി രോഗമുക്തരായി