in ,

ഖത്തറില്‍ കോവിഡ് മരണം 12 ആയി; ചികിത്സയില്‍ 12648

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 12 ആയി ഉയര്‍ന്നു. മറ്റു രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെട്ടിരുന്ന 96 വയസ്സുള്ള ഒരാളും ഒരു നാല്‍പ്പതുകാരനുമാണ് മരണത്തിന് കീഴടങ്ങിയത്. പ്രവാസികളായ ഇവര്‍ ഏത് ദേശക്കാരാണെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും നേരത്തെ തന്നെ അസുഖബാധിതരായിരുന്നു.

687 പുതിയ കോവിഡ് രോഗികളെ കൂടി തിരിച്ചറിഞ്ഞു. ചികിത്സയിലുള്ളത് 12,648 പേരാണ്. രോഗം സുഖപ്പെടുന്നവര്‍ അനുദിനം വര്‍ധിച്ചുവരുന്നുണ്ട്. ആകെ രോഗം മാറിയവര്‍ 1436 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 64 പേര്‍ക്ക് രോഗം ഭേദമായി. ഇതേ വരെ 97726 പേരെ പരിശോധനാ വിധേയമാക്കി. 24 മണിക്കൂറിനുള്ളില്‍ മാത്രം 3226 പേരെ പരിശോധിച്ചു.
12 മരണമുണ്ടായ ഖത്തര്‍ മരണ നിരക്ക് ലോകാടിസ്ഥാനത്തില്‍ തന്നെ കുറവുള്ള രാജ്യമാണ്.
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവരും നേരത്തെയുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ പ്രവാസികളില്‍ പുതുതായി രോഗം കണ്ടെത്തി. ഇതിനു പുറമെ പ്രവാസി തൊഴിലാളികളിലും സ്വദേശികളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എന്‍ജിനിയറിങ് പദ്ധതി:കത്താറ പുരസ്‌കാരം പ്രഖ്യാപിച്ചു

കോവിഡ്: ‘ഫീനാ ഹൈര്‍’ കാമ്പയിന് സുന്നി എന്‍ഡോവ്‌മെന്റ് 1 ലക്ഷം ദീനാര്‍ നല്‍കും