
ദോഹ: ഡിസംബര്‍ 31വരെ ഖത്തറില്‍ നടക്കുന്ന സുപ്രധാന കായികപരിപാടികളുടെയും ചാമ്പ്യന്‍ഷിപ്പുകളുടെയും വിശദാംശങ്ങള്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രഖ്യാപിച്ചു. കായിക ഫെഡറേഷനുകളും അതോറിറ്റികളും സംഘടിപ്പിക്കുന്ന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ കലണ്ടറില്‍ 65 സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകളും മത്സരങ്ങളും ഉള്‍പ്പെടുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ കത്താറയില്‍ മാര്‍ച്ച് ഒന്‍പതു മുതല്‍ 13വരെ സംഘടിപ്പിക്കുന്ന എഫ്ഐവിബി ബീച്ച് വോളിബോള്‍ വേള്‍ഡ് ടൂര്‍-ഖത്തര്‍ ഓപ്പണ്‍, ഡിസംബര്‍ ഒന്‍പത് മുതല്‍ 19വരെ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയാണ്. 35 രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഈ വര്‍ഷം ഖത്തര്‍ ആതിഥ്യം വഹിക്കും. ടോക്കിയോ ഒളിമ്പിക്‌സിനായുള്ള ലോക സിംഗിള്‍സ് യോഗ്യതാ ടൂര്‍ണമെന്റ് മെയ് 28 മുതല്‍ 31വരെ നടക്കും. ജനുവരി 24 മുതല്‍ 26വരെ ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ്, ഫെബ്രുവരി 15ന് ദോഹ കോര്‍ണീഷില്‍ ഫിന 10കിലോമീറ്റര്‍ മാരത്തണ്‍ നീന്തല്‍ സീരിസ്, ഫെബ്രുവരി 20 മുതല്‍ 22വരെ ഖത്തര്‍ ഓപ്പണ്‍ അമച്വര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ്, അമീര്‍ ഷോ ജമ്പിങ് കപ്പ്, ഫെബ്രുവരി 23 മുതല്‍ 29വരെ ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടെന്നീസ് എന്നിവ നടക്കും. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ എജ്യൂക്കേഷന്‍ സിറ്റിയില്‍ കൊമേഴ്സ്യല്‍ ബാങ്ക് ഖത്തര്‍ മാസ്റ്റേഴ്സ്, മാര്‍ച്ച് 18 മുതല്‍ 21 വരെ എഫ്‌ഐജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോകകപ്പ്, ഏപ്രില്‍ ആദ്യത്തില്‍ ഒന്നാമത്, രണ്ടാമത് ഖത്തര്‍ ഐടിഎഫ് വേള്‍ഡ് ടെന്നീസ് ടൂര്‍ ജൂനിയര്‍ ഓപ്പണ്‍, ഫിബ 3-3 ബാസ്‌ക്കറ്റ്‌ബോള്‍ വേള്‍ഡ് ടൂര്‍, ഏപ്രില്‍ നാലു മുതല്‍ ആറു വരെ ക്യുഎസ്എഫ് സ്‌ക്വാഷ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്, ഏപ്രില്‍ 17ന് ഐഎഎഎഫ് ഡയമണ്ട് ലീഗ്, മെയ് 28 മുതല്‍ 30വരെ ജൂഡോ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്, ഒക്ടോബര്‍ എട്ടു മുതല്‍ പത്തു വരെ ഫിന നീന്തല്‍ ലോകകപ്പ്, ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ രണ്ടു വരെ ഖത്തര്‍ ക്ലാസിക് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്, ഒക്ടോബര്‍ 27 മുതല്‍ 31വരെ ഖത്തര്‍ ജൂനിയേഴ്‌സ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, അല്‍ റയ്യാന്‍ ഇന്റര്‍നാഷണല്‍ ഷോ ജമ്പിംഗ് ചാമ്പ്യന്‍ഷിപ്പ്, അഞ്ചാമത്, ആറാമത് ഖത്തര്‍ പുരുഷ ഐടിഎഫ് വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഡിസംബര്‍ 19 മുതല്‍ 24 വരെ.
ഖത്തര്‍ ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവ നടക്കും. ഫെബ്രുവരി പതിനാലിന് സിഎഎഫ് സൂപ്പര്‍ കപ്പ് നടക്കും. ഏഷ്യന്‍ തലത്തില്‍ പതിനൊന്ന് കായിക ചാമ്പ്യന്‍ഷിപ്പുകളുണ്ടാകും. ഏഴാമത് ഏഷ്യ റഗ്ബി ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ നടക്കും. പുരുഷ, വനിതാ താരങ്ങള്‍ മത്സരിക്കു. ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദോഹ ജൂനിയര്‍ സ്‌ക്വാഷ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്, മാര്‍ച്ച് 11 മുതല്‍ 14വരെ ഖലീഫ രാജ്യാന്തര ടെന്നീസ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ നടക്കും.
മാര്‍ച്ച് 15 മുതല്‍ 17 വരെ ഖത്തര്‍ ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്, ഏപ്രില്‍ രണ്ടു മുതല്‍ അഞ്ചുവരെ വെസ്റ്റ് ഏഷ്യ റഗ്ബി ചാമ്പ്യന്‍ഷിപ്പ്, ഏപ്രില്‍ ആറു മുതല്‍ 11വരെ ഖത്തര്‍ ഫ്രിസ്റ്റ് ഏഷ്യന്‍ ജൂനിയര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഏപ്രില്‍ 13 മുതല്‍ 18വരെ ഖത്തര്‍ രണ്ടാം ഏഷ്യന്‍ ജൂനിയര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, മെയ് ഒന്നു മുതല്‍ 15വരെ ഏഷ്യന്‍ ഫ്രണ്ട്ലി യു 19 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്, നവംബര്‍ ഒന്‍പത് മുതല്‍ പതിനാല് വരെ മൂന്നാമത് ഏഷ്യന്‍ ജൂനിയര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഡിസംബര്‍ ആറു മുതല്‍ 18വരെ ഏഷ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്, ഡിസംബര്‍ 28 മുതല്‍ 2021 ജനുവരി ഒന്നു വരെ ഖത്തര്‍ ഏഷ്യന്‍ ജൂനിയര്‍ ടീം ചാമ്പ്യന്‍ഷിപ്പ് എന്നിവ നടക്കും. ജിസിസി തലത്തില്‍ നാലു ചാമ്പ്യന്‍ഷിപ്പുകള്‍ക്കും ഖത്തര്‍ ആതിഥ്യം വഹിക്കും. ഇതില്‍ ജിസിസി വനിതാക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി സംഘടിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ജിസിസി ബാസ്‌ക്കറ്റ്‌ബോള്‍ 3-3 ചാമ്പ്യന്‍ഷിപ്പ്, മെയ് 29 മുതല്‍ ജൂണ്‍ ആറുവരെ ജിസിസി ക്ലബ്ബ് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, ആഗസ്റ്റില്‍ ജിസിസി അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് എന്നിവ നടക്കും. നിരവധി ദേശീയ കായിക പരിപാടികളും മത്സരങ്ങളും ഈ ഒരുവര്‍ഷക്കാലയളവില്‍ നടക്കും. ഇതില്‍ ഏറ്റവും സുപ്രധാനം ഫെബ്രുവരി 11ലെ ദേശീയ കായികദിനമാണ്.
മാര്‍ച്ച് 24ന് ഖത്തര്‍ വോളിബോള്‍ കപ്പ് ഫൈനല്‍, മാര്‍ച്ച് 25ന് സ്‌കൂള്‍ ഒളിമ്പിക് പ്രോഗ്രാം(എസ്ഒപി) ഫൈനലുകള്‍, മാര്‍ച്ച് 31ന് ഖത്തര്‍ ബാസ്‌ക്കറ്റ്‌ബോള്‍ കപ്പ് ഫൈനല്‍, മെയ് ഏഴിന് ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനല്‍, മെയ് 12ന് അമീര്‍ വോളിബോള്‍ കപ്പ് ഫൈനല്‍, മെയ് 15ന് അമീര്‍ ഫുട്‌ബോള്‍ കപ്പ് ഫൈനല്‍, മെയ് 18ന് അമീര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനല്‍, നവംബറില്‍ ക്യുഒസിയുടെ സ്‌പോര്‍ട്‌സ് എക്‌സലന്‍സ് ഡെ ആഘോഷം എന്നിവ നടക്കും.