
ദോഹ: ജ്യോതിശാസ്ത്ര വിലയിരുത്തലുകളും കണക്കുകൂട്ടലുകളും പ്രകാരം 2020ല്‍ നാലു ചന്ദ്രഗ്രഹണങ്ങളും രണ്ടു സൂര്യഗ്രഹണങ്ങളും ദൃശ്യമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്(ക്യുസിഎച്ച്) അറിയിച്ചു. ഇതില്‍ നാലു ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണം ഭാഗികമായും ഖത്തറില്‍ ദൃശ്യമാകും. ആദ്യത്തെ ചന്ദ്രഗ്രഹണം ജനുവരി 10 വെള്ളിയാഴ്ചയായിരിക്കുമെന്ന് ക്യുസിഎച്ചിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധന് ഡോ. ബഷീര്‍ മര്‍സൂഖ് ചൂണ്ടിക്കാട്ടി. ഖത്തറിലും അറബ് രാജ്യങ്ങളിലുമുള്ളവര്‍ക്ക് ഈ ചന്ദ്രഗ്രഹണം കാണാനാകും. രണ്ടാമത്തെ ചന്ദ്രഗ്രഹണം ജൂണ്‍ അഞ്ചിന്(വെള്ളിയാഴ്ച) ഹിജ്റ മാസത്തിലെ ‘ഷവ്വാല്‍ 1441ല്‍ പൂര്‍ണ്ണചന്ദ്രനില്‍ സംഭവിക്കും. ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് മൂന്നാമത്തെ ചന്ദ്രഗ്രഹണം. 2020ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 30 തിങ്കളാഴ്ചയായിരിക്കും. ജൂണ്‍ 21 ഞായറാഴ്ചയായിരിക്കും ആദ്യ സൂര്യഗ്രഹണം. ഖത്തറിന്റെ ആകാശത്ത് ഭാഗിക സൂര്യഗ്രഹണമായിട്ടായിരിക്കും കാണപ്പെടുക. ഡിസംബര്‍ 14ന് പൂര്‍ണ സൂര്യഗ്രഹണം.