in , , , , , ,

2020ല്‍ നാലു ലോകകപ്പ് സ്റ്റേഡിയങ്ങള്‍ തുറക്കും

ദോഹ: ലോകകപ്പ് സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പുരോഗമിക്കുന്നതായി സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. രണ്ടു സ്റ്റേഡിയങ്ങളുടെ കാര്യത്തില്‍ മാത്രം ചെറിയ കാലതാമസമുണ്ടായിട്ടുണ്ട്.
2020ല്‍ നാലു സ്്‌റ്റേഡിയങ്ങള്‍ തുറക്കും. എജ്യൂക്കേഷന്‍ സിറ്റി, അല്‍ബൈത്ത്, അല്‍റയ്യാന്‍, അല്‍തുമാമ സ്റ്റേഡിയങ്ങളായിരിക്കും അടുത്തവര്‍ഷം തുറക്കുക. ഇതോടെ ലോകകപ്പിനായി ആകെ സജ്ജമാകുന്ന സ്റ്റേഡിയങ്ങളുടെ എണ്ണം ആറാകും.
നിലവില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അല്‍വഖ്‌റ അല്‍ജനൂബ് സ്റ്റേഡിയവുമാണ് തുറന്നത്. ചില സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍ വെച്ച് നടത്തേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ പ്രേരകമായത്. അതുകൊണ്ടാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനപദ്ധതി പരീക്ഷിക്കാതിരുന്നത്.
2022ലെ ലോകകപ്പിനായുള്ള പ്രമോഷണല്‍ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. ക്ലബ് ലോകകപ്പ് പോലുള്ള ഏറ്റവും പ്രധാനപ്പെട്ട ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിച്ച് ഖത്തറിലേക്ക് ലോക ശ്രദ്ധ ആകര്‍ഷിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തന്റേതെന്ന പേരില്‍ ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്നും വിഷയം തെറ്റായ രീതിയിലാണ് അവര്‍ തിരിച്ചറിഞ്ഞതെന്നും അല്‍തവാദി ചൂണ്ടിക്കാട്ടി. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായവും മിനിമം വേതനവും സംബന്ധിച്ച് അല്‍തവാദിയുടേതെന്ന പേരില്‍ ഗാര്‍ഡിയന്‍ രണ്ടു ദിവസം മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് അധികാരമില്ലെന്നും റിപ്പോര്‍ട്ട് എഴുതിയ വ്യക്തിയോടു അന്വേഷിച്ചപ്പോള്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ റിപ്പോര്‍ട്ടെന്നാണ് അതല്ലതെ എന്റെ പ്രസ്താവനകളല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഈ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ പേജില്‍ നിലവിലുള്ള ഒരു പ്രസ്താവനയെയും അദ്ദേഹം ആശ്രയിച്ചുവെന്നുമാണ് മറുപടി നല്‍കിയത്- അല്‍തവാദി വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

2022 ഫിഫ ലോകകപ്പ്: ഖത്തര്‍ ശരിയായ പാതയിലെന്ന് അല്‍തവാദി

കെഎംസിസി പാലക്കാട് ജില്ലാ മീഡിയ വിംഗ് ലോഗോ പ്രകാശനം ചെയ്തു