in , , ,

2022 ഫിഫ ലോകകപ്പ്: ഖത്തര്‍ ശരിയായ പാതയിലെന്ന് അല്‍തവാദി

Image processed by CodeCarvings Piczard ### FREE Community Edition ### on 2019-12-21 21:35:54Z | |
ഹസന്‍ അല്‍തവാദി|

ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ ശക്തമായ നടപടി

ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള തയാറെടുപ്പുകളില്‍ ഖത്തര്‍ ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ വിജയമെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ പതിപ്പായിരുന്നു ഇത്തവണ ഖത്തറില്‍ നടന്നത്. ജനപ്രിയവും സംഘടനാപരവുമായ വശവും ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ഫിഫ വിലയിരുത്തലും ഗുണപരമാണ്.
ക്ലബ്ബ് ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ മികച്ച വിജയം കൈവരിച്ചെങ്കിലും നിലവില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ 100ശതമാനം സജ്ജമായിട്ടില്ല. എന്നാല്‍ ഈ വിജയം 2022 ഫിഫ ലോകകപ്പില്‍ മികച്ച പതിപ്പ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഖത്തര്‍ ശരിയായ പാതയിലാണെന്ന് ഉറപ്പാക്കാനായി- അല്‍തവാദി പറഞ്ഞു. 2022ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുമുമ്പ് വിവിധ തയ്യാറെടുപ്പുകളും പ്രവര്‍ത്തന പദ്ധതികളും പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പൈലറ്റ് ടൂര്‍ണമെന്റാണ് ഖത്തറിനെ സംബന്ധിച്ചിടത്തോളം ക്ലബ് ലോകകപ്പ് എന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷണ കാലയളവില്‍ പ്രശ്നങ്ങളിലൂടെയും വരും വര്‍ഷങ്ങളില്‍ പരിഹരിക്കേണ്ട കാര്യങ്ങളിലൂടെയും കടന്നുപോകുന്നത് സ്വാഭാവികമാണെന്നും ചില പദ്ധതികള്‍ ഗണ്യമായി വിജയകരമാണെന്നും മറ്റുള്ളവ വിജയിച്ചുവെങ്കിലും കുറച്ച് വികസനം ആവശ്യമാണെന്നും ചില പദ്ധതികള്‍ പൂര്‍ണ്ണമായും മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷണാത്മക ടൂര്‍ണമെന്റുകളിലെ നെഗറ്റീവ് കാര്യങ്ങളെ ക്രിയാത്മക നടപടികളായിട്ടാണ് കാണുന്നത്. കാരണം അവ അവബോധം വളര്‍ത്തുന്നതിനും ചില പദ്ധതികളുടെ നെഗറ്റീവ് വശങ്ങള്‍ ഒഴിവാക്കുന്നതിനും മറ്റ് ചിലത് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും സഹായിക്കുന്നു.
സ്റ്റേഡിയത്തിനകത്തേക്കും പുറത്തേക്കും ആസ്വാദകരുടെ പോക്ക്‌വരവിലെ പ്രയാസം, സുരക്ഷാ പരിശോധനയുടെ കാലതാമസം എന്നിവയാണ് ക്ലബ്ബ് ലോകകപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രധാന നെഗറ്റീവ് കാര്യങ്ങള്‍. സുരക്ഷാപദ്ധതികളുടെ വിജയത്തിലെ പ്രധാനഘടകങ്ങള്‍ പൊതുജനങ്ങളായതിനാല്‍ ആശയവിനിമയത്തിലൂടെ അവരെ സംവേദനക്ഷമമാക്കും. അതേസമയം, ചാമ്പ്യന്‍ഷിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് വശങ്ങളെന്നത് ഗതാഗത പദ്ധതിയുടെ വിജയമാണ്.
പ്രത്യേകിച്ച് മെട്രോ പദ്ധതിയുടെ ഉപയോഗം. മെട്രോ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുമായുള്ള ഏകോപന സംവിധാനത്തിന്റെ വിജയമാണ് മറ്റൊരു ഗുണപരമായ കാര്യം. വരുംവര്‍ഷങ്ങളില്‍ ഇതു മികച്ച രീതിയില്‍ വികസിപ്പിക്കും.
ക്ലബ് ലോകകപ്പ് ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന വിജയകരമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന പ്രതിഭാസം ലോകമെമ്പാടും നിലവിലുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കുറ്റകരമാക്കുന്ന ഒരു നിയമനിര്‍മ്മാണം നടത്താന്‍ സുപ്രീകമ്മിറ്റി ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടുണീഷ്യന്‍ എസ്‌പെരന്‍സിന്റെ മത്സരങ്ങളില്‍ നടന്ന വെടിക്കെട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് ലോകത്തിലെ മിക്ക സ്റ്റേഡിയങ്ങളിലും നിലവിലുള്ള ഒരു പ്രതിഭാസമാണെന്നും സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും തടയുക ബുദ്ധിമുട്ടാണെന്നും മറുപടി നല്‍കി. ഖത്തരി സ്റ്റേഡിയങ്ങളില്‍ ഇത് അസാധാരണമാണെന്നും ചൂണ്ടിക്കാട്ടി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് പ്രൊഫഷണലായും സന്തുലിതമായും ഉറച്ച രീതിയിലും കൈകാര്യം ചെയ്തിട്ടുണ്ടെന്നും ടുണീഷ്യന്‍ സുരക്ഷാ അധികൃതരുമായി സഹകരിച്ച് നിയമലംഘകര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ മുസ്ലിം, അറബ് സമൂഹ സംസ്‌കാരത്തെക്കുറിച്ച് പുറം ലോകത്തെ ബോധവത്കരിക്കാന്‍ സുപ്രീംകമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
നമ്മുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള ബോധ്യവും 28 ദിവസത്തേക്ക് മാത്രം നടക്കുന്ന ലോകകപ്പ് അന്യ ശീലങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കില്ലെന്നും നമ്മില്‍ത്തന്നെ വിശ്വാസമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍

2020ല്‍ നാലു ലോകകപ്പ് സ്റ്റേഡിയങ്ങള്‍ തുറക്കും