in , ,

2022 ഫിഫ ലോകകപ്പ്: സുപ്രീംകമ്മിറ്റി അംബാസഡറായി ടിം കാഹില്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-02-10 07:04:12Z | |
ടിം കാഹിലിന് ഖത്തര്‍ 2022 ജഴ്‌സി സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി സമ്മാനിക്കുന്നു

ദോഹ: 2022 ഫിഫ ലോകകപ്പിലേക്കുള്ള ഖത്തറിന്റെ യാത്രയില്‍ ഔദ്യോഗികമായി പങ്കാളിയായി വിഖ്യാത ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ടിം കാഹില്‍. ഖത്തര്‍ ലോകകപ്പിന്റെ അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പടെ സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ അംബാസഡറായി കാഹിലിനെ തെരഞ്ഞെടുത്തു. അറബ് ലോകത്ത് ഇതാദ്യമായി നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി നടപ്പാക്കുന്ന വിവിധങ്ങളായ ലെഗസി പ്രോഗ്രാമുകളും അടിസ്ഥാനസൗകര്യ പദ്ധതികളിലും ഇവരുടെ പങ്കാളിത്തമുണ്ടാകും. ദോഹയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയാണ് ടിം കാഹിലിനെ സുപ്രീംകമ്മിറ്റി അംബാസഡര്‍ പദവിയിലേക്ക് ക്ഷണിച്ചത്. ഔദ്യോഗിക ജഴ്‌സിയും അദ്ദേഹത്തിന് കൈമാറി.
കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ഖത്തറില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന കാഹില്‍ രാജ്യവുമായി അടുത്തബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. സുപ്രീംകമ്മിറ്റി ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന്‍ അമൈസിങ്, ജുസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിന് കാഹിലും സഹകരിച്ചുപ്രവര്‍ത്തിക്കും. ലോകകപ്പ് 2022 തലമുറകളോളം ഓര്‍മിക്കുന്നതാക്കിമാറ്റാന്‍ ഖത്തറിലെ പ്രാദേശിക കമ്മ്യൂണിറ്റികളുമായി അദ്ദേഹം പ്രവര്‍ത്തിക്കും. സുപ്രീംകമ്മിറ്റി കുടുംബത്തില്‍ ചേരുന്നത് തന്നെ സംബന്ധിച്ചിടത്തോളം സ്വാഭാവിക സംഭവം മത്രമായി കരുതുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച കാഹില്‍ പറഞ്ഞു.
താന്‍ 2008 മുതല്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നും വര്‍ഷങ്ങളായി ഖത്തറുമായി അടുത്ത ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും 2022ന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കാഹില്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്റില്‍വെച്ച് ഖത്തറിന് ലോകകപ്പ് ആതിഥേയത്വം അനുവദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഖത്തറിന്റെ അവതരണം മികച്ചതായിരുന്നു. എല്ലാം വിസ്മയകരമായിരുന്നു. അവര്‍ സാങ്കേതികവിദ്യയെ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന എല്ലാവരിലും ശരിക്കും മതിപ്പുളവാക്കി. ഇപ്പോള്‍ ആ ആശയം പ്രാവര്‍ത്തികമായി കാണുന്നത് അവിശ്വസനീയമായ അനുഭവമാണ്- കാഹില്‍ പറഞ്ഞു. 2015 എഎഫ്‌സി ഏഷ്യന്‍കപ്പ് ജേതാവാണ് ടിം കാഹില്‍.
2004 മുതല്‍ 2008വരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ടീമായ എവര്‍ട്ടണിലെ താരമായിരുന്ന കാഹില്‍ പിന്നീട് ന്യുയോര്‍ക്ക് റെഡ്ബുള്‍സ് ടീമിനായി കളിച്ചു. 2006, 10, 14 ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടാന്‍ കാഹിലിന് കഴിഞ്ഞിരുന്നു. 2018 ലോകകപ്പിലും കളിച്ചു. നാലു ലോകകപ്പുകളില്‍ കളിച്ച താരങ്ങളുടെ പട്ടികയിലും ഇടംനേടി. ഓസ്‌ട്രേലിയയ്ക്കായി ഏറ്റവുമധികം ഗോള്‍ നേടിയ താരവും ടിം കാഹിലാണ്. 21വര്‍ഷത്തെ ഫു്ട്‌ബോള്‍ കരിയറില്‍ ഇംഗ്ലണ്ട്, യുഎസ്, ചൈന, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം കളിച്ചു.
2022ല്‍ താരമായിട്ടല്ലെങ്കിലും സുപ്രീംകമ്മിറ്റി അംബാസഡറെന്ന നിലയില്‍ സജീവ സാന്നിധ്യമുണ്ടാകും. മുന്‍ ബ്രസീല്‍ ക്യാപ്റ്റനും രണ്ടുതവണ ലോകകപ്പ് ജേതാവുമായ കാഫു, സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസ്, കാമറൂണിന്റെ സാമുവല്‍ ഏറ്റു, മുഹമ്മദ് സാദുന്‍ അല്‍കുവാരി ഉള്‍പ്പടെയുള്ളവര്‍ സുപ്രീംകമ്മിറ്റി അംബാസഡര്‍മാരാണ്. ഇവരുടെ നിരയിലേക്കാണ് ഇപ്പോള്‍ കാഹിലും എത്തിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പോരാട്ടങ്ങള്‍ സജീവമാകുന്നത് ബഹുസ്വര ഇന്ത്യ നിലനിര്‍ത്താന്‍: അഡ്വ മുഹമ്മദ് ഷാ

സോഷ്യല്‍ മീഡിയ: രാജ്യാന്തര സമ്മേളനം 16, 17 തീയതികളില്‍