
ദോഹ: 2022 ഫിഫ ലോകകപ്പില്‍ ഖത്തര്‍ ടീമിന്റെ പരിശീലകനായി ഫെലിക്സ് സാഞ്ചസ് തുടരും. ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി സാഞ്ചസിന്റെ കരാര്‍ നീട്ടി. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ആദ്യം യുഎഇയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ചരിത്രത്തിലാദ്യമായി ഖത്തറിനെ കിരീടത്തിലേക്ക് നയിച്ചത് സാഞ്ചസായിരുന്നു. എഫ്സി ബാര്‍സലോണയുടെ യൂത്ത് ടീമിന്റെ പരിശീലകനായിരിക്കെ 2006ലാണ് സാഞ്ചസ് ഖത്തറില്‍ ആസ്പയര് അക്കാഡമിയുടെ ഭാഗമാകുന്നത്.
2013ല്‍ ഖത്തര്‍ അണ്ടര്‍-13 ടീമിന്റെ ഭാഗമായി. 2015വരെ ആ ദൗത്യം തുടര്‍ന്നു. 2014-2017 കാലയളവില്‍ ഖത്തര്‍ അണ്ടര്‍-20 ടീമിന്റെയും 2017ല്‍ ഖത്തര്‍ അണ്ടര്‍-23 ടീമിന്റെയും പരിശീലകനായിരുന്നു. അതുകൊണ്ടുതന്നെ ഖത്തറിന്റെ ഓരോ താരത്തെയും സാഞ്ചസിന് അടുത്തറിയാം. ഓരോരുത്തര്‍ക്കും അനുയോജ്യമായ കളിശൈലി വികസിപ്പിക്കുകയായിരുന്നു.