in

2022 ലോകകപ്പ്: പരിശീലന മൈതാനങ്ങള്‍ സജ്ജമാകുന്നു

ഒനൈസയിലെ ഫിഫ ലോകകപ്പ് പരിശീലന മൈതാനത്തിന്റെ ദൃശ്യം

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്‌ബോളിനായി അത്യാധുനിക സൗകര്യങ്ങളോടെ പരിശീലന മൈതാനങ്ങള്‍ സജ്ജമാക്കുന്നു. ടീമുകളുടെ താമസസൗകര്യങ്ങളും പരിശീലനവേദികളും അടുത്തടുത്തുതന്നെയായിരിക്കും. ഇത്തരം ലക്ഷ്യത്തോടെയാണ് ടീം ബേസ് ക്യാമ്പുകള്‍(ടിബിസി) നിര്‍മിക്കുന്നത്. ഉനൈസ, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ദോഹ ഗോള്‍ഫ് ക്ലബ് എന്നിവിടങ്ങളിലെല്ലാം പരിശീലന മൈതാനങ്ങള്‍ ഒരുക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളോടെയാണ് ഇവ പൂര്‍ത്തിയാകുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി 41 പരിശീലന സൈറ്റുകളാണ് ഖത്തര്‍ നിര്‍മിക്കുന്നത്.

പരിശീലന മൈതാനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പുതന്നെ നടന്നുവരുന്നു. നിരവധി ദേശീയ ടീമുകള്‍ ഇതിനോടകം ഈ പരിശീലന മൈതാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിനു മുന്‍പും ഈ പരിശീലന മൈതാനങ്ങള്‍ ഉപയോഗിക്കും. ഫിഫ ലോകകപ്പിനുള്ള ഓരോ പരിശീലനസൗകര്യത്തിലും രണ്ടു ഫ്‌ളഡ്‌ലിറ്റ് അധിഷ്ടിത സ്വാഭാവിക പ്രകൃതിദത്ത പുല്ല് പിച്ചുകളുണ്ടാകും.

അനുബന്ധ ടീം സൗകര്യങ്ങള്‍, ടീം പാര്‍ക്കിങ്, പൊതുപരിശീലന സെഷനുകളില്‍ കാഴ്ചക്കാര്‍ക്കുള്ള ഏരിയ, ഡ്രെസ്സിങ് റൂമുകള്‍, വാര്‍ത്താസമ്മേളന ഏരിയ, കാറ്ററിങ് ലോഞ്ച് ഏരിയ, മാധ്യമ സൗകര്യങ്ങള്‍, സംപ്രേഷണ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. പിച്ചുകള്‍ക്കിടയില്‍ അഞ്ചുമീറ്റര്‍ വിടവുമുണ്ടാകും. ഇത് കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും. പരിശീലന സൈറ്റുകളിലെ പിച്ചുകള്‍ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ പിച്ചുകളോടു സാമ്യമുള്ളതാണ്. പരിശീലന പിച്ചുകളുടെ ഉപരിതലം, പ്രൊഫൈല്‍, ജലസേചനം, ഡ്രെയിനേജ് സംവിധാനം എന്നിവയെല്ലാം ലോകകപ്പ് പിച്ചുകള്‍ക്ക് സമാനമാണ്.

ടൂര്‍ണമെന്റിന്റെ ദിവസത്തിലെ ഏതുസമയത്തും ഇവ ഉപയോഗിക്കാം. സൈറ്റ് മുഴുവന്‍ തുല്യമായി പ്രകാശിപ്പിക്കുന്നതിന് ഫ്‌ളഡ്‌ലൈറ്റിങ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ടീം ബേസ് ക്യാമ്പുകളുടെ പ്രധാന കേന്ദ്രമാണ് പരിശീലനസൗകര്യങ്ങള്‍. ടീമുകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഖത്തറിലെ ക്രമീകരണങ്ങള്‍. ഇവിടെ മല്‍സര സ്‌റ്റേഡിയങ്ങള്‍ തമ്മില്‍ പരമാവധി 55 കിലോമീറ്റര്‍ അകലമേയുള്ളൂ. അതിനാല്‍ ടീമുകള്‍ക്ക് യാത്രാബുദ്ധിമുട്ടുകളൊ വൈഷമ്യങ്ങളോ ഉണ്ടാകില്ല. ഒരു സ്റ്റേഡിയത്തില്‍ നിന്നും മറ്റൊന്നിലേക്ക് യാതൊരു തടസവുമില്ലാതെ സുഗമമായി എത്താനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അനോക് ലോക ബീച്ച് ഗെയിംസ്: ആത്മവിശ്വാസത്തില്‍ ഖത്തര്‍

സംസ്‌കൃതി കവിതാലാപനം: ഗംഗ ഗോപിക്ക് ഒന്നാം സ്ഥാനം