in ,

ഖത്തറില്‍ 203 പേര്‍ക്ക് കൂടി കോവിഡ്; 221 പേര്‍ക്ക് കൂടി രോഗമുക്തി

  • വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തിയ 46 പേര്‍ക്ക് കോവിഡ്
  • 221 പേര്‍ കൂടി രോഗമുക്തരായി
  • 2759 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ ഖത്തറിലുള്ളവരും 46 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,35,570 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 234 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,32,577 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2759 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 298 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 33 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടു പേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9035 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,44,873 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 235 പേര്‍ക്കു കൂടി രോഗം

ഇന്നത്തെ (2020 നവംബര്‍ 14) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…