in ,

ഖത്തറില്‍ ഇന്നും ഒരു കോവിഡ് മരണം; 204 പേര്‍ക്കുകൂടി രോഗം

  • വിദേശങ്ങളില്‍നിന്നെത്തിയ 23 പേര്‍ക്ക് രോഗം
  • 188 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 51 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 224 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

പുതിയ രോഗികളില്‍ 181 പേര്‍ ഖത്തറിലുള്ളവരും 23 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,29,431 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ ഇന്നും കുറവുണ്ടായി. ഇതുവരെ 1,26,406 പേരാണ് സുഖംപ്രാപിച്ചത്.

നിലവില്‍ 2801 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 385 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 33 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 51 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ പുതുതായി എത്തിയതാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7485 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ 8,77,342 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യാത്രയയപ്പ് നല്കി

ഇന്നത്തെ (2020 സെപ്തംബര്‍ 18) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…