in ,

ഖത്തറില്‍ 208 പേര്‍ക്ക് കൂടി കോവിഡ്; 218 പേര്‍ കൂടി രോഗമുക്തരായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2723 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ ഖത്തറിലുള്ളവരും 49 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,649 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,33,691 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 289 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 43 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നു പേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,687 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,67,758 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 18) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്നത്തെ (2020 നവംബര്‍ 19) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…