in ,

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 209 പേര്‍ക്ക് കൂടി രോഗം

  • 252 പേര്‍ കൂടി രോഗമുക്തരായി
  • 2664 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 60 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 209 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവത്തെ അപേക്ഷിച്ച് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. പുതിയ രോഗികളില്‍ 168 പേര്‍ ഖത്തറിലുള്ളവരും 41 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,37,851 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,34,950 പേരാണ് രോഗമുക്തരായത്. നിലവില്‍ 2664 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 268 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 30 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ടുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9080 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,92,622 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
227 പേര്‍ക്ക്

ഇന്നത്തെ (2020 നവംബര്‍ 25) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…