in ,

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 211 പേര്‍ക്ക് കൂടി രോഗം

  • 240 പേര്‍ കൂടി രോഗമുക്തരായി
  • ഇന്നും പരിശോധന 10,000ലധികം
  • 2795 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 59 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് വീണ്ടു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 231 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 211 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 173 പേര്‍ ഖത്തറിലുള്ളവരും 38 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,32,150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ രണ്ടാംദിവസവും പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10,000ലധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,044 പരിശോധനകളാണ് നടത്തിയത്. ബുധനാഴ്ചയും ഇത്രതന്നെ പരിശോധനകളായിരുന്നു. ഇതുവരെ 9,70,119 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,29,124 പേരാണ് രോഗമുക്തരായത്. നിലവില്‍ 2795 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 378 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 54 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 41 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നീതിയുടെ വെളിച്ചം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഒനീബയും ഷരീക്കും ജയിലില്‍ പിറന്ന മകളും

ഇന്നത്തെ (2020 ഒക്ടോബര്‍ 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…