in ,

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 213 പേര്‍ക്കു കൂടി രോഗം

  • 234 പേര്‍ കൂടി സുഖംപ്രാപിച്ചു
  • ഇന്ന് പരിശോധിച്ചത് 9368 പേരെ
  • 2741 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 213 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷം പ്രതിദിന രോഗികളുടെ എണ്ണം 200നു മുകളിലായി. പുതിയ രോഗികളില്‍ 179 പേര്‍ ഖത്തറിലുള്ളവരും 34 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,32,556 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 232 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 234 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,29,583 പേരാണ് രോഗമുക്തരായത്. നിലവില്‍ 2741 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 366 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 36 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9368 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 9,75,530 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ നിയമപരമായ രേഖകള്‍ സമര്‍പ്പിച്ചു

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്