Thursday, October 22ESTD 1934

ഖത്തറില്‍ 214 പേര്‍ക്കു കൂടി കോവിഡ്; 197 പേര്‍ക്കു കൂടി രോഗം ഭേദമായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2812 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 194 പേര്‍ ഖത്തറിലുള്ളവരും 20 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മികച്ച ചികിത്സയും പരിചരണവുമാണ് ഉറപ്പാക്കുന്നത്. ഖത്തറില്‍ ഇതേവരെ 1,28,405 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 220 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,25,373 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2812 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 387 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 44 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 56 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേര്‍ പുതുതായി എത്തിയതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6079 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതുവരെ 8,43,565 പരിശോധനകളാണ് നടത്തിയത്.

error: Content is protected !!