in ,

ഖത്തറില്‍ 215 പേര്‍ക്ക് കൂടി കോവിഡ്

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 207 പേര്‍ കൂടി രോഗമുക്തരായി
  • 2767 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ ഖത്തറിലുള്ളവരും 58 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,35,785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 234 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,32,784 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2767 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 277 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 20 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 37 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടു പേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 757പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,48,828 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 14) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്നത്തെ (2020 നവംബര്‍ 15) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…