in ,

ഖത്തറില്‍ 215 പേര്‍ക്കു കൂടി കോവിഡ്; 248 പേര്‍ക്ക് കൂടി രോഗം ഭേദമായി

  • ഇന്ന് കോവിഡ് മരണങ്ങളില്ല, 2631 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 171 പേര്‍ ഖത്തറിലുള്ളവരും 44 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,066 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 237 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 248 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധന തുടരുന്നു. ഇതുവരെ 1,35,198 പേരാണ് രോഗമുക്തരായത്. നിലവില്‍ 2631 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 277 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 39 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,043 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,97,377 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്‌പെയര്‍ ഡോം ഉദ്ഘാടനം ചെയ്തത് പെലേയും മറഡോണയും

ഇന്നത്തെ (2020 നവംബര്‍ 26) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…