Saturday, August 15ESTD 1934

ഖത്തറില്‍ ഇന്ന് 216 പേര്‍ക്ക് കോവിഡ്; 201 പേര്‍ക്ക് രോഗം മാറി

  • 3159 പേര്‍ ചികിത്സയില്‍
  • 397 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. ഇന്ന് 216 പേര്‍ക്ക് രോഗം പുതുതായി സ്ഥിരീകരിച്ചു. മരണം ഇല്ലാത്തത് ആശ്വാസമായി. ഇന്നലെ മൂന്നു പേര്‍ മരിച്ചിരുന്നു.  174 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഖത്തറില്‍ മരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഇന്ന് 201 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,07,578 പേരാണ് സുഖം പ്രാപിച്ചത്. പുതിയ രോഗമുക്തരേക്കാള്‍ കൂടുതലാണ് പുതിയ രോഗികളുടെ എണ്ണം.
നിലവില്‍ 3159 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 397 പേര്‍ ആസ്പത്രിയിലും 75 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29 പേരെ ആസ്പത്രിയിലും ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 4,98,666 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3289  പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.

error: Content is protected !!