in ,

ഖത്തറില്‍ 219 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 256 പേര്‍ കൂടി രോഗമുക്തരായി
  • 2733 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200നു മുകളിലായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ ഖത്തറിലുള്ളവരും 47 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേര്‍ കൂടി രോഗമുക്തരായി. സുഖംപ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നണ്ട്. ഇതുവരെ 1,33,473 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2733 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 280 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 31 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 37 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നു പേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9604 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,63,055 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ എയര്‍വേയ്‌സ്: വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങളും  ഇളവുകളും

ഇന്നത്തെ (2020 നവംബര്‍ 18) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…