in ,

ഖത്തറില്‍ ഇന്നു കോവിഡ് മരണങ്ങളില്ല; 221 പേര്‍ക്കു കൂടി രോഗം

  • 228 പേര്‍ കൂടി രോഗമുക്തരായി
  • 2497 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഇന്നു കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണ്. രാജ്യത്താകെ ഇതുവരെ 239 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ ഖത്തറിലുള്ളവരും 56 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്ത് ഇതേവരെ 1,39,477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 228 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,36,741 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2497 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 268 പേര്‍ ആസ്പത്രിയിലാണ്. 26 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 29 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ആരെയും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,096 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,25,668 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു: പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ഇന്നത്തെ (2020 ഡിസംബര്‍ 03) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…