in ,

ഖത്തറില്‍ 224 പേര്‍ക്കു കൂടി കോവിഡ്; 193 പേര്‍ക്ക് കൂടി രോഗമുക്തി

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ ഖത്തറിലുള്ളവരും 57പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,34,887 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 233 പേരാണ് വൈറസ് രോഗബാധയെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,31,926 പേരാണ് സുഖംപ്രാപിച്ചത്.

നിലവില്‍ 2728 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 307 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 37 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ രണ്ടു പേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,351 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,30,640 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 10) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം; കര്‍ശന നടപടികളുമായി ട്രാഫിക് വിഭാഗം