Thursday, October 22ESTD 1934

ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം; 224 പേര്‍ക്കു കൂടി രോഗം

  • 209 പേര്‍ കുടി രോഗമുക്തരായി
  • 2886 പേര്‍ ചികിത്സയില്‍, 405 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 50 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 209 ആയി. തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പത്ത് പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 214 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,22,917 ആയി.

പുതിയതായി 209 പേര്‍ കൂടി സുഖംപ്രാപിച്ചു. ഇതുവരെ 1,19,822 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 2886 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 405 പേര്‍ ആസ്പത്രിയിലാണ്. 59 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പേരെ ആസ്പത്രിയിലും മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 7,14,183 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5051 പേരെ പരിശോധിച്ചു.

error: Content is protected !!