
- ഇന്നും കോവിഡ് മരണങ്ങളില്ല
- രോഗമുക്തരുടെ എണ്ണം 1.30ലക്ഷം കവിഞ്ഞു
- 2709 പേര് ചികിത്സയില്‍
ദോഹ: ഖത്തറില്‍ രണ്ടു ദിവസത്തിനുശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 200നു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര് ഖത്തറിലുള്ളവരും 53 പേര് ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,33,143 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 232 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,30,202 പേരാണ് രോഗമുക്തരായത്. നിലവില്‍ 2709 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 334 പേര് ആസ്പത്രിയിലാണ്. ഇവരില്‍ 39 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 38 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9580 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 9,89,992 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.