in ,

ഖത്തറില്‍ 227 പേര്‍ക്കു കൂടി കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2724 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 192 പേര്‍ ഖത്തറിലുള്ളവരും 35 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,33,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 232 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധനവുണ്ട്. ഇതുവരെ 1,30,414 പേരാണ് രോഗമുക്തരായത്.

നിലവില്‍ 2724 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 303 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 29 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 37 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ടുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,764 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 9,95,459 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സുസ്ഥിരതാ വാരാചരണത്തില്‍ പങ്കുചേര്‍ന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌

കല്യാണ്‍ ജൂവലേഴ്‌സില്‍ ഉത്സവകാല ഓഫറുകള്‍ക്ക് തുടക്കമായി