
- ഇന്നും കോവിഡ് മരണങ്ങളില്ല, 281 പേര്‍ക്കുകൂടി രോഗം ഭേദമായി
- 2589 പേര് ചികിത്സയില്‍, 281 പേര് ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 167 പേര് ഖത്തറിലുള്ളവരും 60 പേര് ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 237 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 281 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതുവരെ 1,35,651 പേരാണ് രോഗമുക്തരായത്. നിലവില്‍ 2589 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 281 പേര് ആസ്പത്രിയിലാണ്. ഇവരില്‍ 33 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 34 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ടുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8222 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,04,866 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.