in ,

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
227 പേര്‍ക്ക്

  • ഇന്ന് കോവിഡ് മരണങ്ങളില്ല
  • 212 പേര്‍ കൂടി സുഖംപ്രാപിച്ചു
  • 2708 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 175 പേര്‍ ഖത്തറിലുള്ളവരും 52 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,37,642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതേവരെ 236 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് സ്ഥായിയായി തുടരുന്നു. ഇതുവരെ 1,34,698 പേരാണ് രോഗമുക്തരായത്. നിലവില്‍ 2708 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 283 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 30 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 38 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,745 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,88,913 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനവും വേഗത്തില്‍ പറയല്‍; എംഇഎസിലെ മലയാളി വിദ്യാര്‍ഥിനിക്ക് ലോകറെക്കോര്‍ഡ്

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 209 പേര്‍ക്ക് കൂടി രോഗം