in ,

230 കോവിഡ് രോഗികള്‍ കൂടി; ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 230  കോവിഡ് രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം.  കോവിഡ് ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 64 വയസ്സുള്ളയാളാണ് മരിച്ചതെന്നും മറ്റു ചില രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നയാളാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. 233 പേരാണ് ഇതേവരെ മരണത്തിന് കീഴടങ്ങിയത്. 2697 പേരാണ് ഇപ്പോള്‍ രോഗികളായിട്ടുള്ളത്. ഇതേവരെ 10,25,505 പേരെ കോവിഡ് 19 അസുഖത്തിന് പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.   10,466 പേരെയാണ് പുതുതായി പരിശോധിച്ചത്. 131,733  പേര്‍ക്ക് അസുഖം മാറി. ഇവരില്‍ 243 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായവരാണ്. ഐ.സി.യുവില്‍ 39 പേരാണ് ചികിത്സ തേടുന്നത്. കഴിഞ്ഞ ദിവസമെത്തിയ 33 ആളുകള്‍ ഉള്‍പ്പെടെ 298 പേര്‍ വിദഗ്ദ്ധ ചികിത്സ തേടുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോകകപ്പ്; അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കു നല്‍കാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം

ഇന്നത്തെ (2020 നവംബര്‍ 10) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…