
- 256 പേര്‍ക്കു കൂടി രോഗം മാറി
- ചികിത്സയിലുള്ളത് 2877 പേര്‍
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 231 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പതിനൊന്ന് പേരില്‍ ഇന്നു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു 220 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,20,579 പേര്‍ക്കാണ്. തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ക്കുശേഷം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമായി. രാജ്യത്ത് കോവിഡ് ബാധിച്ച് 205 പേരാണ് മരിച്ചത്.
ഇന്ന് 256 പേര്‍ക്കു കൂടി രോഗം മാറി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,17,497 പേരാണ് സുഖംപ്രാപിച്ചത്. ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു.
ഇപ്പോള്‍ 2877 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 408 പേര്‍ ആസ്പത്രിയിലാണ്. 49 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 പേരെ ആസ്പത്രിയിലും നാലു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 6,67,936 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4288 പേരെ പരിശോധിച്ചു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്്തു.