
ദോഹ: അല്‍ദായേന്‍ മുനിസിപ്പാലിറ്റിയുടെ ശുചീകരണ കാമ്പയിന്റെ ഭാഗമായി ഉംഖാന്‍ മേഖലയില്‍ നിന്നും 2340 ടണ്‍ മാലിന്യങ്ങളും കേടായ 243 ടയറുകളും നീക്കം ചെയ്തു. ആഗസ്ത് ആദ്യത്തിലാണ് ശുചീകരണ കാമ്പയിന് തുടക്കമായത്. മുനിസിപ്പാലിറ്റി പരിധിയിലെ പൊതു ഭൂപ്രകൃതി വികൃതമാക്കുന്നത് തടയുന്നതിനും പാരിസ്ഥിതിക ആരോഗ്യം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിന്‍.
അല്‍ഖോര്‍ അല്‍ദഖീറയിലെ ബീച്ചുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും വരവേല്‍ക്കുന്നതിനായി വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ബീച്ചുകളില്‍ ഒരുക്കുന്നത്.