in ,

2340 ടണ്‍ മാലിന്യങ്ങളും 243 ടയറുകളും നീക്കം ചെയ്തു

ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ശുചീകരണ കാമ്പയിന്റെ ഭാഗമായി ഉംഖാനില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യം

ദോഹ: അല്‍ദായേന്‍ മുനിസിപ്പാലിറ്റിയുടെ ശുചീകരണ കാമ്പയിന്റെ ഭാഗമായി ഉംഖാന്‍ മേഖലയില്‍ നിന്നും 2340 ടണ്‍ മാലിന്യങ്ങളും കേടായ 243 ടയറുകളും നീക്കം ചെയ്തു. ആഗസ്ത് ആദ്യത്തിലാണ് ശുചീകരണ കാമ്പയിന് തുടക്കമായത്. മുനിസിപ്പാലിറ്റി പരിധിയിലെ പൊതു ഭൂപ്രകൃതി വികൃതമാക്കുന്നത് തടയുന്നതിനും പാരിസ്ഥിതിക ആരോഗ്യം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിന്‍.

അല്‍ഖോര്‍ അല്‍ദഖീറയിലെ ബീച്ചുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും വരവേല്‍ക്കുന്നതിനായി വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ബീച്ചുകളില്‍ ഒരുക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രമേഹം നിയന്ത്രിക്കുന്ന പുതിയ മരുന്ന് വികസിപ്പിക്കുന്നതിന് കരാര്‍

ക്യുആര്‍സിഎസ് സുഡാനില്‍ ജലപരിശോധനാ കിറ്റുകള്‍ ലഭ്യമാക്കി