in ,

ഖത്തറില്‍ 235 പേര്‍ക്കു കൂടി കോവിഡ്; 221 പേര്‍ കൂടി രോഗമുക്തരായി

  • തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് മരണങ്ങളില്ല
  • ചികിത്സയിലുള്ളത് 2883 പേര്‍, ആസ്പത്രിയിലുള്ളത് 375 പേര്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ എട്ടു പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 227 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,21,287 പേര്‍ക്കാണ്. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമായി. രാജ്യത്ത് കോവിഡ് ബാധിച്ച് 205 പേരാണ് മരിച്ചത്.

ഇന്ന് 221 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,18,199 പേരാണ് സുഖംപ്രാപിച്ചത്. ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കുറഞ്ഞു. ഇപ്പോള്‍ 2883 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 375 പേര്‍ ആസ്പത്രിയിലാണ്. 50 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരെ ആസ്പത്രിയിലും ഏഴു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 6,80,633 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4463 പേരെ പരിശോധിച്ചു.

പുതിയതായി കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിന്‍ വികസനത്തിന് പിന്തുണയുമായി സിദ്ര മെഡിസിന്‍

ഭരണഘടനയും കേശവാനന്ദഭാരതിയും