Friday, September 18ESTD 1934

ഖത്തറില്‍ ഇന്ന് രണ്ടു കോവിഡ് മരണം: 235 പേര്‍ക്കു കൂടി രോഗം

  • 249 പേര്‍ കൂടി രോഗമുക്തരായി
  • ചികിത്സയിലുള്ളത് 2837 പേര്‍

ദോഹ: കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 80, 81 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 207 ആയി. തുടര്‍ച്ചയായ ആറുദിവസങ്ങള്‍ക്കുശേഷമാണ് ഖത്തറില്‍ വീണ്ടും കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഏഴു പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 228 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,21,975 പേര്‍ക്കാണ്.

പുതിയതായി 249 പേര്‍ കൂടി സുഖംപ്രാപിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ആകെ 1,18,931 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 2837 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 411 പേര്‍ ആസ്പത്രിയിലാണ്. 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 പേരെ ആസ്പത്രിയിലും അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 6,95,427 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4396 പേരെ പരിശോധിച്ചു.

error: Content is protected !!