in ,

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 235 പേര്‍ക്കു കൂടി രോഗം

  • വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തിയ 40 പേര്‍ക്ക് കോവിഡ്
  • 203 പേര്‍ കൂടി രോഗമുക്തരായി
  • 2777 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയരോഗികളുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 195 പേര്‍ ഖത്തറിലുള്ളവരും 40 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,35,367 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 234 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,32,356 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2777 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 291 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 31 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടു പേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9598 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,40,710 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിനെതിരായ ഉപരോധനടപടികള്‍ ഉടന്‍
പിന്‍വലിക്കണമെന്ന് അലേന ദൗഹന്‍

ഖത്തറില്‍ 203 പേര്‍ക്ക് കൂടി കോവിഡ്; 221 പേര്‍ക്ക് കൂടി രോഗമുക്തി