Saturday, August 15ESTD 1934

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 250ല്‍ താഴെ; ഇന്ന് മൂന്നു മരണം

  • 242 പേര്‍ കൂടി രോഗമുക്തരായി
  • 3144 പേര്‍ ചികിത്സയില്‍
  • 406 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 53, 58, 64 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 174 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 235 പേര്‍ക്കാണ് കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചത്. സമീപകാലയളവില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്ന്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,10,695 പേര്‍ക്കാണ്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയിലുള്ളവരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ഇന്ന് 242 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,07,377 പേരാണ് സുഖംപ്രാപിച്ചത്. ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.

നിലവില്‍ 3144 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 406 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 77 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29 പേരെ ആസ്പത്രിയിലും രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 4,95,377 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2808 പേരെ പരിശോധനക്ക് വിധേയരാക്കി.

error: Content is protected !!