Sunday, October 25ESTD 1934

ഖത്തറില്‍ 236 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു

  • തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് മരണങ്ങളില്ല
  • ചികിത്സയിലുള്ളത് 2843 പേര്‍, ആസ്പത്രിയിലുള്ളത് 401 പേര്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 236 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പതിനാറ് പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 220 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,21,523 പേര്‍ക്കാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കോവിഡ് ബാധിച്ച് 205 പേരാണ് മരിച്ചത്.

രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമാണ്. പുതിയതായി 276 പേരാണ് സുഖംപ്രാപിച്ചത്. ആകെ 1,18,475 പേര്‍ രോഗമുക്തരായി. ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു.

ഇപ്പോള്‍ 2843 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 401 പേര്‍ ആസ്പത്രിയിലാണ്. 48 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 പേരെ ആസ്പത്രിയിലും ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 6,85,839 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5206 പേരെ പരിശോധിച്ചു.

error: Content is protected !!