in ,

ഖത്തറില്‍ 239 പേര്‍ക്ക് കൂടി കോവിഡ്; 223 പേര്‍ക്ക് കൂടി രോഗമുക്തി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2739 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ ഖത്തറിലുള്ളവരും 50 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,888 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,33,914 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2739 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 288 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 34 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരാളെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,630 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,72,110 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സി എച്ഛിന്റെ ശിപാര്‍ശയില്‍ ലഭിച്ച പാസ്‌പോര്‍ട്ടില്‍ ദോഹയിലെത്തി; കാല്‍നട യാത്രയുടെ പ്രിയതോഴന്‍ സി കെ അബ്ദുല്ല നാട്ടിലേക്ക്

പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച മലയാളസിനിമ എല്‍മര്‍ റിലീസിനൊരുങ്ങുന്നു