Friday, September 18ESTD 1934

ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം: 239 പേര്‍ക്കു കൂടി രോഗം

  • 213 പേര്‍ കുടി രോഗമുക്തരായി
  • പരിശോധിച്ചവരുടെ എണ്ണം ഏഴു ലക്ഷം കവിഞ്ഞു

ദോഹ: കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 82 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 208 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ എട്ടു പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 231 എണ്ണം കമ്യൂണിറ്റി കേസുകളാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,22,214 പേര്‍ക്കാണ്.

പുതിയതായി 213 പേര്‍ കൂടി സുഖംപ്രാപിച്ചു. ആകെ 1,19,144 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 2862 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 424 പേര്‍ ആസ്പത്രിയിലാണ്. 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52 പേരെ ആസ്പത്രിയിലും ആറു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 7,00,414 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4987 പേരെ പരിശോധിച്ചു.

error: Content is protected !!