in ,

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; പുതിയ രോഗികളുടെ എണ്ണം ഉയരുന്നു

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 240 പേര്‍ക്ക്
  • വിദേശങ്ങളില്‍നിന്നെത്തിയ 25 പേര്‍ക്ക് രോഗം
  • 244 പേര്‍ കൂടി രോഗമുക്തരായി
  • 24 മണിക്കൂറിനിടെ നടത്തിയത് 8844 പരിശോധനകള്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 215 പേര്‍ ഖത്തറിലുള്ളവരും 25 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,29,671 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 244 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇതുവരെ 1,26,650 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2797 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 384 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 18 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 49 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെപ്പോലും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8844 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. സമീപകാലയളവില്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയ ദിവസം കൂടിയാണിന്ന്. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചതോടെ രോഗികളുടെ എണ്ണവും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 8,86,186 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മഹല്ല് ശില്‍പ്പശാല സംഘടിപ്പിച്ചു

ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി