in ,

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 243 പുതിയ രോഗികള്‍

  • 226 പേര്‍ കൂടി രോഗമുക്തരായി
  • 2783 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 28 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസത്തിനുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 243 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ ഖത്തറിലുള്ളവരും 55 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,36,028 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,33,010 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2783 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 270 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 33 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടു പേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,072 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,53,841 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യയിലേക്കുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസ് പ്രതിസന്ധിയില്‍

ഇന്നത്തെ (2020 നവംബര്‍ 16) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…