
- 239 പേര്‍ കൂടി രോഗമുക്തരായി, ആകെ സുഖംപ്രാപിച്ചത്
- 1.14ലക്ഷത്തിലധികം പേര്‍
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 83 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 195 ആയി. പുതിയതായി 246 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,17,988 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇന്ന് 239 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,14,797 പേരാണ് സുഖംപ്രാപിച്ചത്. ഇന്നും പുതിയ രോഗികളേക്കാള്‍ കുറവാണ് രോഗമുക്തരുടെ എണ്ണം. ഇപ്പോള്‍ 2996 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 423 പേരാണ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 പേരെ ആസ്പത്രിയിലും ഏഴു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 6,09,258 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5146 പേരെ പരിശോധിച്ചു.