in ,

ഖത്തറില്‍ 249 പേര്‍ക്ക് കൂടി കോവിഡ്; പരിശോധിച്ചവരുടെ എണ്ണം 10ലക്ഷം കവിഞ്ഞു

  • 266 പേര്‍ കൂടി രോഗമുക്തരായി
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2707 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 211 പേര്‍ ഖത്തറിലുള്ളവരും 38 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,33,619 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.

തുടര്‍ച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 232 പേരാണ് വൈറസ് രോഗബാധയെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,30,680 പേരാണ് സുഖംപ്രാപിച്ചത്.

നിലവില്‍ 2707 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 304 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 30 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്. 40 പേരാണ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ നാലുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,064 പരിശോധനകളാണ് നടത്തിയത്. ഏറ്റവുമധികം പരിശോധനകള്‍ നടന്ന ദിവസം കൂടിയാണിന്ന്്. ഇതുവരെ 10,01,488 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കല്യാണ്‍ ജൂവലേഴ്‌സില്‍ ഉത്സവകാല ഓഫറുകള്‍ക്ക് തുടക്കമായി

ഇന്നത്തെ (2020 നവംബര്‍ 05) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…