in ,

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 70 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 229 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 249 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 201 പേര്‍ ഖത്തറിലുള്ളവരും 48 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,30,711 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 271 പേര്‍ക്ക് കൂടി രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രോഗമുക്തരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 1,27,599 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2883 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 378 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 28 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 35 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,665 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായശേഷം ഏറ്റവുമധികം പരിശോധന നടത്തിയ ദിവസമാണിന്ന്. ഇതുവരെ 9,18,548 പരിശോധനകളാണ് നടത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡോ. ദീപക് മിത്തല്‍ ഇന്ത്യയിലെ ആദ്യ ഖത്തര്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

ഇസ്ലാമിക വിരുദ്ധ നീക്കം; ഫ്രാന്‍സിനെതിരെ ഖത്തറില്‍ നടപടികള്‍ തുടങ്ങി