in ,

ഖത്തറില്‍ 250 പേര്‍ക്കുകൂടി കോവിഡ്; 267 പേര്‍കൂടി രോഗമുക്തരായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10,000ലധികമായി
  • 2825 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 250 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 212 പേര്‍ ഖത്തറിലുള്ളവരും 38 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,31,939 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇതേവരെ 230 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതാദ്യമായി പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10,000ലധികമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,044 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 9,60,075 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 267 പേര്‍ക്ക് കൂടി രോഗം ഭേദമായി. . ഇതുവരെ 1,28,884 പേരാണ് രോഗമുക്തരായത്. നിലവില്‍ 2825 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 388 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 41 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 38 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എയര്‍ബബിള്‍ കരാര്‍ പുതുക്കി: ഇന്ത്യ- ഖത്തര്‍ സര്‍വീസുകള്‍ ഡിസംബര്‍ 31വരെ നീട്ടി

കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ സംവിധാനമൊരുക്കണമെന്ന് കെ.എം.സി.സി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഇന്‍കാസ്