
- 257 പേര് കൂടി രോഗമുക്തരായി
- 2950 പേര് ചികിത്സയില്‍, 426 പേര് ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ആറു പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റു 244 എണ്ണം കമ്യൂണിറ്റി കേസുകളാണ്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,24,425 ആയി. അതേസമയം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശ്വാസകരമായി. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 212 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 257 പേര് കൂടി സുഖംപ്രാപിച്ചു. ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇതുവരെ 1,21,263 പേരാണ് രോഗമുക്തരായത്. നിലവില്‍ 2950 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 426 പേര് ആസ്പത്രിയിലാണ്. 62 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54 പേരെ ആസ്പത്രിയിലും മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 7,45,130 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6039 പേരെ പരിശോധിച്ചു. സമീപകാലയളവില്‍ ഏറ്റവുമധികം പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ദിവസം കൂടിയാണിന്ന്്.