in ,

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം; 252 പേര്‍ക്കു കൂടി രോഗം

  • 235 പേര്‍ കൂടി രോഗമുക്തരായി
  • വിദേശങ്ങളില്‍നിന്നെത്തിയ 27 പേര്‍ക്ക് രോഗം
  • 24 മണിക്കൂറിനിടെ പരിശോധിച്ചത് 9,444 പേരെ
  • ആകെ പരിശോധനകളുടെ എണ്ണം ഒന്‍പത് ലക്ഷം കവിഞ്ഞു
  • 2906 പേര്‍ ചികിത്സയില്‍, 384 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 73, 78, 81 വയസ് വീതം പ്രായമുള്ള വ്യക്തികളാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സമീപകാലയളവില്‍ ഇതാദ്യമായാണ് ഒരു ദിവസം രണ്ടിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 228 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 252 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ട്. പുതിയ രോഗികളില്‍ 225 പേര്‍ ഖത്തറിലുള്ളവരും 27 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,30,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം ഒന്‍പത് ലക്ഷം കവിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,27,328 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2906 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 384 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 41 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 38 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,444 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായശേഷം ഏറ്റവുമധികം പരിശോധന നടത്തിയ ദിവസമാണിന്ന്. ഇതുവരെ 9,08,883 പരിശോധനകളാണ് നടത്തിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദേശീ രാഗുമായി മെറില്‍ ആന്‍ മാത്യു

ഇന്നത്തെ (2020 ഒക്ടോബര്‍ 22) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…